Daivathin snehathin aazhamithu

Malayalam Hymn

Daivathin snehathin aazhamithu

Daivathin snehathin aazhamithu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവത്തിൻ സ്നേഹത്തിൻ ആഴമിത് വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ എന്നെന്നും ഓർത്തിടും വൻ കൃപയാൽ കൃപയാൽ കൃപയാൽ (2) നിത്യം സ്നേഹിച്ച സ്നേഹമിത് കൃപയാൽ കൃപയാൽ (2) എന്നിൽ പകർന്നൊരു ശക്തിയിത് 2 നിന്ദകൾ ഏറിടും വേളകളിൽ പഴിദുഷി ഏറിടും നാളുകളിൽ തകർന്നിടാതെ മനം കരുതുന്നവൻ താങ്ങിടും നിത്യവും തൻ കരത്താൽ;- കൃപ... 3 ഉറ്റവർ ഏവരും കൈവിടുമ്പോൾ കൂട്ടിനവനെന്റെ കൂടെ വരും മരണത്തിൻ താഴ്വര പൂകിടുമ്പോൾ തെല്ലും ഭയം എനിക്കേശുകില്ല;- കൃപ... 4 ആയിരം ആയിരം നന്മകൾ നാം പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ സാരമില്ലീ ക്ലേശം മാറിടുമേ നാഥൻ അവൻ എന്നും കൂടെയുണ്ട്;- കൃപ...

Related Songs