Daivathin raajyam snehathin raajyam

Malayalam Hymn

Daivathin raajyam snehathin raajyam

Daivathin raajyam snehathin raajyam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദൈവത്തിൻ രാജ്യം സ്നേഹത്തിൻ രാജ്യം യേശുരാജൻ - ഘോഷിച്ച നൽ- വാർത്ത നിങ്ങൾ - ഓർത്തീടുക(2) 2 സ്വർഗ്ഗീയരാജ്യം സ്വായത്തമാക്കാൻ ഭാഗ്യമുള്ളോർ തൻ - യോഗ്യതയരുളി മാർഗ്ഗത്തെക്കാട്ടി - മോക്ഷത്തെ നൽകി(2);- യേശു… 3 ദരിദ്രാത്മാക്കൾ പ്രാപിക്കും രാജ്യം കരയുന്നവർക്കു - ലഭിക്കുമാശ്വാസം കരുണയുള്ളവർക്കു - കരുണ ലഭിക്കും(2);- യേശു… 4 നിർമ്മലഹൃദയം ദൈവത്തെ കാണും സൗമ്യതയുള്ളോർ - ഭൂമിയിൽ വാഴും താഴ്ചയുള്ളവർക്കോ ഉയർച്ച ലഭിക്കും(2);- യേശു… 5 രമ്യതയുളവാക്കുന്നോർ ശ്രേഷ്ഠർ നാമമവർക്കു - ദൈവപുത്രന്മാർ നന്മനിമിത്തം - പീഢകൾ ഉളവാം(2);- യേശു… 6 ദുഷിക്കുന്നവർക്കായ് പ്രാർത്ഥിച്ചീടുക പഴിക്കുന്നവരെ - അനുഗ്രഹിച്ചീടുക ദ്വേഷിക്കുന്നവർക്കു - ഗുണം ചെയ്തീടുക(2);- യേശു… 7 കുറവുകളെല്ലാം സമ്മതിച്ചാകിൽ കരുണയിൻ നാഥൻ - മോചനം നൽകും മറുരൂപമാക്കും - നവജീവൻ നൽകും(2);- യേശു…

Related Songs