Svantham ninakkini njaan yeshudeva

Malayalam Hymn

Svantham ninakkini njaan yeshudeva

Svantham ninakkini njaan yeshudeva lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ! പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ! 1 സന്തോഷമെന്നു പേയിൻ വഴി നടന്നെൻ-അതു ചതിവെന്നുണർന്നു നിന്നോ-ടടുത്തു വന്നേൻ 2 ഇമ്പം പാപം തരുമെ-ന്നറിഞ്ഞു ചെയ്തേൻ-അതു ഏറെ തുമ്പം തന്നതാൽ ഭയന്നു വന്നേൻ 3 ലോകം തുണെക്കുമെന്നു ചേർന്നിരുന്നേൻ-അതിൽ ഒട്ടും സ്ഥിരതയില്ലാഞ്ഞോടിവന്നേൻ 4 കായം ബലം സുഖവും കരുത്തിൽ വെച്ചേൻ-ഇതിൻ കാഴ്ചയനിത്യമെന്നി-താവരുന്നേൻ 5 ദേഹം ജീവനും നിന്മുൻ കാഴ്ചവെച്ചേൻ- ഇനി ചെയ്‌വേൻ നിന്തിരുമനം പോലെ എന്നും 6 ശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേൻ-തിരു സന്തോഷം നേടുവാൻ ഞാൻ അടുത്തു വന്നേൻ 7 താങ്ങി നടത്തേണം എൻ കർത്താവേ-പാരം തളർന്നിതാ വന്നീടുന്നേൻ ദയവാനേ

Related Songs