Vandanam yeshudeva vandanam

Malayalam Hymn

Vandanam yeshudeva vandanam

Vandanam yeshudeva vandanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വന്ദനമേശു ദേവാ വന്ദനം ജീവനാഥാ വന്ദനം മന്നിടത്തിൽ വന്ന ദയാപരനേ 1 തങ്കനിണത്തിൽ പാപ പങ്കം കഴുകിയെന്റെ സങ്കടം തീർത്തവനേ നിൻകഴൽ കുമ്പിടുന്നേൻ 2 നീചനാമെൻ പേർക്കായി നിന്ദകളേറ്റ ദേവാ നിസ്തുല കൃപാനിധേ നിൻ സ്നേഹം നിസ്സീമമേ 3 ക്രൂര വേദനയേറ്റു ക്രൂശിൽ മരിച്ചുയിർത്തു ഘോര മരണഭയം തീരെ തകർത്തവനേ 4 നിന്ദ്യ സാത്താന്യ നുക ബന്ധിതരായവർക്കു നിത്യ സ്വാതന്ത്ര്യം നാഥാ നീ വിളംബരം ചെയ്തു 5 പാപിയെത്തേടി വന്ന പാവനരൂപാ ദേവാ പാദം പണിയുമെന്നെ പാലനം ചെയ്ക നാഥാ യേശു എന്നടിസ്ഥാനം : എന്ന രീതി

Related Songs