Malayalam Hymn
Devanandana vandanam jeevanathhanaam
Devanandana vandanam jeevanathhanaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദേവനന്ദന വന്ദനം-ജീവനാഥനാം
ദേവനന്ദന വന്ദനം
അനുപല്ലവി
ദേവനന്ദനേ! പി-താവിന്‍ വലഭാഗത്തില്‍
മേവിക്കൊണ്ടു ദിനവും -ദിവ്യസ്തുതികളേൾക്കും;- ദേവാ...
കന്യാനന്ദനാ! വന്ദനം- ഭൂതലേവന്ന
ഉന്നതാധിപാ! വന്ദനം
മന്നിന്‍ ദുരിതം പൂണ്ടുഴന്നു പരിതാപപ്പെ-
ടുന്ന മനുജരെക്കെ-നിഞ്ഞു വീണ്ടു കൊണ്ടോരു;- ദേവാ...
ഘോര സര്‍പ്പമാം സാത്താന്‍റെ–ശിരസ്സു ചത-
ച്ചോരു നാഥനെ വന്ദനം
ക്രൂരവേദനയേറ്റു ക്രൂശില്‍ മരിച്ചുയിര്‍ത്തു
പാരം ബഹുമാനം പൂ-ണ്ടാരോഹണ മായോനേ!;- ദേവാ...
വേദ കാരണ കര്‍ത്തനേ! സര്‍വ്വ ലോകങ്ങള്‍-
ക്കാദി കാരണാ! വന്ദനം
ദൂര്‍ക്കും മനുജരില്‍-ജാതിക്കു മധിപനായി
നീതിയോടെ ഭരണം–ചെയ്തരുളുന്നവനാം;- ദേവാ...
കരുണ നിറഞ്ഞ കര്‍ത്താവേ! – അശുദ്ധി നീക്കാന്‍
ഉറവ തുറന്ന സ്രഷ്ടാവേ!
ദുരിത മൊഴിച്ചെങ്ങളെ – അരികില്‍ വിളിച്ചു കൃപാ-
വരങ്ങള്‍ തന്നിടുവാന്‍ നിന്‍ കരളലിഞ്ഞിടേണമേ;- ദേവാ...
സുരുട്ടി – മിശ്രചാപ്പ്