Manuvalaa ninakku vandanam

Malayalam Hymn

Manuvalaa ninakku vandanam

Manuvalaa ninakku vandanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മനുവലാ നിനക്കു വന്ദനം അനന്ത കീർത്തനം പരനേ കനിഞ്ഞു നിൻ മനമുരുകിയെന്നെ നിൻ കമനിയാക്കിയ-തോർത്തു 1 ഒരിക്കലും നിന്നെ പിരിഞ്ഞിരിപ്പതിനെനിക്കു സംഗതിയരുതേ-നിന്റെ തിരുമുഖം കണ്ടെന്നകമലരലിഞ്ഞിടുന്നു നീതിയിൻ കതിരേ;- 2 മരണ വിഷത്തെ രുചിച്ചു നീയെന്നെ മരണത്തിൽ നിന്നു വിടർത്തി-നിന്റെ പരമ നീതിയിന്നവകാശം തന്നിട്ടമരലോകത്തിൽ കടത്തി;- 3 എതിരിയിൻ നുകത്തടിയൊടിച്ചെനിക്കതി സ്വത്രന്തത നൽകി-നിന്റെ പുതു മനസ്സിനെ ധരിച്ചു സതതം വസിപ്പാൻ വദിച്ചതോർത്തു;- 4 കരുണ നിറഞ്ഞ കരത്താലെന്നെ നിൻ കരളിനോടേറ്റമണച്ചു-നിത്യം അരിഗണങ്ങളിൻ ശരനിരകളെ അകറ്റി ആശ്ലേഷിച്ചീടുന്നു;-

Related Songs