Malayalam Hymn
Vandanam vandanam divyaraajaa
Vandanam vandanam divyaraajaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വന്ദനം വന്ദനം ദിവ്യരാജാ
മന്നനാം യേശുവേ സ്നേഹരാജാ
1 കാലങ്ങൾ എത്ര ഞാൻ നഷ്ടമാക്കി
അന്ധനായ് ദോഷിയായ് നാൾ കഴിച്ചു
ബന്ധുവായ് വന്നു നീ കരുണ്യ വാരിധേ
ക്രൂശിന്മേൽ ഏറിയ ജീവനാഥാ;-
2 എന്നെ കൈവിട്ടുവോ എൻ പിതാവേ
ക്രൂശിലെ രോദനം കേൾപ്പതെന്ത്
പാപിയിൻ രക്ഷകൻ പാപമില്ലാത്തവൻ
കൈവിടപ്പെട്ടുവോ എന്നെ നേടാൻ;-
3 പാപിയെ രക്ഷിക്കും ദിവ്യസ്നേഹം
നവ ജീവൻ നല്കിടും സന്ദേശം
വർണ്ണിക്കാൻ സ്നേഹിപ്പാൻ സേവിപ്പാനങ്ങയെ
ശക്തനാക്കെന്നെ നീ ദിവ്യനാഥാ;-
4 ശുദ്ധരെല്ലാം വിൺ ലോകം പൂകും
കർത്തനോടൊത്തു വാഴുമാ നാളിൽ
കണ്ണുനീർ നീങ്ങിടും ദുഃഖവും മാറിടും
കാഹള ശബ്ദം ഞാനെന്നു കേൾക്കും;-