Malayalam Hymn
Neelakashaum kadannu njan pokum
Neelakashaum kadannu njan pokum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നീലാകാശവും കടന്നു ഞാൻ പോകും
എന്റെ യേശു വസിക്കും നാട്ടിൽ(2)
ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2)
പാടിടും രക്ഷയിൻ ഗാനം
നീലാകാശവും കടന്നു ഞാൻ പോകും
എന്റെ യേശു വസിക്കും നാട്ടിൽ
1 എന്നെ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ
മേഘത്തിൽ എന്നെ ചേർപ്പാൻ വീണ്ടും വന്നീടും
എന്നെ സ്നേഹിച്ചു നാഥൻ (2)
വാനിൽ കാഹളനാദം മുഴങ്ങുമന്നാളിൽ
ചേർന്നീടും പ്രിയനൊത്തു നാം (2)
ചേർന്നീടും ഞാൻ ശുദ്ധരൊത്ത് (2)
പാടിടും രക്ഷയിൻ ഗാനം;- നീലാ...
2 ഇന്നുകാണുന്നതെല്ലാം നശ്വരമെന്നാൽ
അഴിയാത്ത നിത്യ സ്വർഗ്ഗം ദൈവം തന്നിടും (2)
ആഹാ ആഴിയാത്ത സ്വർഗ്ഗം (2)
ഈ മണ്ണിൻ ശരീരം നീങ്ങും അന്നാളിൽ
യേശുവേപ്പോലെയാകും ഞാൻ
ചേർന്നീടും ഞാൻ ശുദ്ധരൊത്ത് (2)
പാടിടും രക്ഷയിൻ ഗാനം;- നീലാ...