Enne karuthum chirakathil maraykkum

Malayalam Hymn

Enne karuthum chirakathil maraykkum

Enne karuthum chirakathil maraykkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ കരുതും ചിറകതിൽ മറയ്ക്കും എന്റെ യേശു അരികിലുണ്ട് എന്റെ കാലുകൾ ഇടറുന്ന നേരമതിൽ എന്നെ താങ്ങിടും തൻ കരത്താൽ (2) എന്റെ വേദനയിൽ ഒന്ന് ചാരിടുവാൻ എന്റെ യേശുവിന്റെ മാർവതുണ്ട് ഈ ലോകരെല്ലാം മറന്നീടിലും ആ മാറിൽ എനിക്കൊരു സ്ഥാനമുണ്ട് (2) ആകയാൽ ഭാഗ്യവാൻ ഞാൻ ആ മഹൽ സ്നേഹമതാൽ ഓർക്കുമ്പോൾ എന്നുള്ളം നിറയും വർണ്ണിപ്പാൻ ഈ ജീവിതം പോരാ (2) 1 തിരമാലകൾ എന്നെ തകർക്കായില്ല എരിതീയിൽ എരിഞ്ഞീടാൻ ഇടയാകില്ല (2) എന്നെ തിരഞ്ഞെടുത്തവൻ തന്റെ കരമതിൽ വഹിക്കുമ്പോൾ അനർത്ഥങ്ങൾ ഒന്നുമേ ഭവിക്കയില്ല (2) 2 മരുഭൂമിയിൽ ഞാൻ തളരുകില്ല എന്റെ കാലുകൾ വഴുതുവാൻ ഇടയാകില്ല (2) എന്നെ വിളിച്ചവൻ ചിറകതിൻ മറവിൽ ഞാൻ വസിക്കുമ്പോൾ അവനറിയാതൊന്നും ഭവിക്കയില്ല (2)

Related Songs