Shuddhaathmaave vannennullil vaasam

Malayalam Hymn

Shuddhaathmaave vannennullil vaasam

Shuddhaathmaave vannennullil vaasam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേ സത്യാത്മാവേ നിത്യതയിലെത്തുവോളവും ജീവനൂതുക ജീവദായകാ ജീവനാളമായ് എരിഞ്ഞു തീരുവാൻ 2 പാപം നീതി ന്യായവിധി ബോധമേകിടാൻ ഈ ശാപഭൂവിൽ പെന്തക്കോസ്തിൽ വന്നോരാവിയേ ജീവനൂതുക ജീവദായകാ ജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ... 3 അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾ അൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾ ജീവനൂതുക ജീവദായകാ ജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ... 4 രണ്ടോ മൂന്നോ പേരെവിടെ എന്റെ നാമത്തിൽ ഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തം ജീവനൂതുക ജീവദായകാ ജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ... 5 കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ ഹല്ലേല്ലുയ്യാ ഗീതം പാടാനൊരുക്കീടണേ ജീവനൂതുക ജീവദായകാ ജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ...

Related Songs