Shuddhaathmaave anayoo

Malayalam Hymn

Shuddhaathmaave anayoo

Shuddhaathmaave anayoo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ശുദ്ധാത്മാവേ അണയൂ നിറയുകീ ദാസരിൽ ദിനവും വിശ്വാസഭവനത്തിൽ വസിപ്പാൻ ചൊരിയു തവ കൃപ ദിനവും സ്നേഹത്തിൻ പാതയിൽ മുന്നേറുവാനായ് തിരുശക്തി പകരൂ ദിനവും സുവിശേഷത്തിൻ നവജ്യോതി തെളിക്കുവാൻ വരം തരൂ ദിനവും;- ശുദ്ധാ... ഭാരം പ്രയാസങ്ങൾ മാഞ്ഞിടുവാനായി കനിവിൻ കരം തരൂ ദിനവും ഉള്ളം നുറുങ്ങിയോരാശ്രിതരേ ചിറകതിൽ മറയ്ക്കു ദിനവും;- ശുദ്ധാ... മനസ്സിൻ മാലിന്യം നീങ്ങിടുവാനായ് വചനമാം ജലം തരൂ ദിനവും പാപാന്ധകാരമീ നേത്രങ്ങളിൽ നേർവഴി തെളിക്കൂ ദിനവും;- ശുദ്ധാ...

Related Songs