Malayalam Hymn
Alpakaala vaasam theeraaraayi
Alpakaala vaasam theeraaraayi lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അല്പകാല വാസം തീരാറായി
നിത്യ രാജ്യം ഏറ്റം അടുത്തു
ആ പൊൻപുലരി കാണുവാൻ
ഒരുക്കെന്നെ പ്രാണ നായകാ
ഒരുങ്ങാം പ്രിയരേ
യേശു വേഗം വന്നിടും
കാത്തിരിക്കും വിശുദ്ധർ
തന്നോടൊപ്പം ചേർന്നിടും (2)
ഇന്ന് കാണ്മതെല്ലാം മായയെ
കാണാലോക വാസം നിത്യമേ
അങ്ങു ചെന്നു ചേർന്നിടുവനായി
വാഞ്ഛയേറിടുന്നെ നാൾക്കുനാൾ
വാസയോഗ്യമല്ലാതാകുന്നേ
ഈ ഭൂമി ഭക്തർക്കിന്നിഹേ
കേൾക്കാൻ ആഗ്രഹിച്ചിടാത്തതാം
വാർത്തയാൽ ഈ ലോകം നിറയുന്നെ
പോയപോൽ ഞാൻ വേഗം വന്നിടാം
എന്നു വാക്കു തന്ന കർത്തനെ
എനിക്കായി മരിച്ചുയിർത്തതാം
യേശുവേ ഞാൻ നേരിൽ കാണുമെ
ഇത്ര വലിയ നിത്യ രക്ഷയെ
അറിയാത്ത മർത്യർക്കായി നാം
സുവിശേഷ ദൗത്യവുമായി
പോയിടാം യോദ്ധാക്കളായി നാം
യേശുവേ മണാവളനേ എന്ന രീതി...