Malayalam Hymn
Lokam nithyamalla vaasam onnum illa
Lokam nithyamalla vaasam onnum illa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ലോകം നിത്യമല്ല വാസം ഒന്നും ഇല്ല കാലം നിൽക്കയില്ല
1 ഇന്നു കണ്ട മർത്യരെ നാം നാളെ മന്നിൽ കാണുമോ
ജീവൻ പോയിടുമേ നിദ്ര ചെയ്തീടുമേ ദേഹം മണ്ണാകുമേ;-
2 മണ്ണാൽ സൃഷ്ടിച്ച നിൻദേഹം വീണ്ടും മണ്ണിൽ ചേരുമേ
ശക്തിസൗന്ദര്യവും സർവ്വസമ്പത്തുമായ് പോകും നാൾ വരുന്നേ;-
3 നീതിമാനായ് നീ വസിക്ക ആത്മരക്ഷ നേടുക
നന്മ കണ്ടെത്തുക യേശുവേ പിൻപറ്റി നന്മ ചെയ്തീടുക;-
4 പോക നാം യോർദ്ദാന്റെ തീരെ കേൾക്കുന്നു തൻ ആരവം
പോകാ അക്കരയ്ക്കു ഭാഗ്യയെരുശലേം വാഴാം നിത്യകാലം;-