Malayalam Hymn
Ninakkayi karuthum avan nalla ohari
Ninakkayi karuthum avan nalla ohari lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിനക്കായ് കരുതും അവൻ നല്ല ഓഹരി
കഷ്ടങ്ങളിൽ നല്ല തുണ യേശു
കണ്ണുനീരവൻ തുടയ്ക്കും
1 വഴിയൊരുക്കുമവൻ ആഴികളിൽ
വലങ്കൈ പിടിച്ചെന്നെ വഴിനടത്തും
വാതിലുകൾ പലതും അടഞ്ഞിടിലും
വല്ലഭൻ പുതുവഴി തുറന്നിടുമേ;-
2 വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കു പറഞ്ഞവൻ മാറുകില്ല
വാനവും ഭൂമിയും മാറിടുമേ
വചനങ്ങൾക്കോ ഒരു മാറ്റമില്ല;-
3 രോഗങ്ങളാൽ നീ വലയുകയോ
ഭാരങ്ങളാൽ നീ തളരുകയോ
അടിപ്പിണരാൽ അവൻ സൗഖ്യം തരും
വചനമയച്ചു നിന്നെ വിടുവിച്ചിടും;-