Bharangal therthenne aashvasi

Malayalam Hymn

Bharangal therthenne aashvasi

Bharangal therthenne aashvasi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഭാരങ്ങൾ തീർത്തെന്നെ ആശ്വസിപ്പിച്ചീടുവാൻ എൻ പ്രിയൻ എഴുന്നെള്ളാൻ കാലമായ് തന്നുടെ വാഗ്ദത്തം ഓർത്തെന്നും എന്നും ഞാൻ ആശ്വസിച്ചീടുമെൻ കഷ്ടങ്ങളിൽ (2) പറന്നിടുമേ ഞാനും പറന്നിടുമേ പ്രിയൻ വരുമ്പോൾ വാനിൽ ചേർന്നിടുമേ (2) മന്നിലെ കഷ്ടങ്ങൾ അഖിലവും മറന്ന് പ്രിയനിൽ ഞാൻ ആനന്ദിക്കും എൻ പ്രിയനിൽ ഞാൻ ആശ്വസിക്കും (2) 2 കൂടാരമാം ഈ ഭൗമ ഭവനം വിട്ടൊഴിഞ്ഞന്നങ്ങു ചേർന്നീടുമേ കൈപണിയല്ലാത്ത എൻ നിത്യ രാജ്യത്തിൽ കർത്തനോടൊത്തങ്ങു ഉല്ലസിക്കും (2);- 3 ആരെല്ലാം എന്നെ തള്ളിപറഞ്ഞാലും എൻപ്രിയൻ വാഗ്ദത്തം മാറുകില്ല തള്ള തൻ കുഞ്ഞിനെ മറന്നെന്നാലും എന്നെ മറക്കാത്തൊൻ വിശ്വസ്തനാം (2);- 4 ആരും സഹായമായ് കൂടില്ലെന്നാലും എൻ ഹൃദയം തെല്ലും കുലുങ്ങുകില്ല എന്നുടെ രക്ഷക്കായ് വന്നിടുമെൻ നാഥൻ കഷ്ടകാലത്തെന്നും ഉറ്റസഖിയായ്(2);-

Related Songs