Bharangal theerthenne cherthiduvan

Malayalam Hymn

Bharangal theerthenne cherthiduvan

Bharangal theerthenne cherthiduvan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ കർത്താവേ വേഗം വന്നീടെണേ ഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻ പിൻ മഴയെ വേഗം അയയ്ക്കണമേ എന്നു നിൻമുഖം കാണും ഞാൻ എത്രനാളിഹത്തിൽ ഞാൻ പാർത്തിടും സ്വർഗ്ഗത്തിലെന്റെ പാർപ്പിടം സ്വർഗ്ഗത്തിലെന്നും പാടിടാം 2 കഷ്ടങ്ങളകറ്റിടാൻ വന്നിടണേ ഭൂവിൽ കഷ്ടങ്ങൾ ദിനം വർദ്ധിക്കുന്നേ കർത്താവെ കാരുണ്യ സ്രഷ്ടാവേ കാത്തിടണേ എന്നും കാത്തിടണേ;- എന്നു... 3 പരിശുദ്ധ വരമെന്നിൽ പുതുക്കണമേ പിരിയാതെ നിന്നിൽ വസിച്ചിടുവാൻ പരിശുദ്ധമെന്നിൽ നീ വളർത്തണമേ പരിശുദ്ധനാക്കുകെന്നെ നീ;- എന്നു... 4 അലയുന്നീലോകമാം സമുദ്രത്തിൽ നിലയില്ലാതലയുന്നീ സാധുക്കൾക്ക് തലയാകും നീയെന്യേ ആരുള്ളു പാലകാ ലോകം പകയ്ക്കുന്നെന്നെ;- എന്നു... 5 യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം ഈ ഭൂവിലേറ്റം വർദ്ധിക്കുന്നേ ഭക്തന്മാരെ ദേവാ കൈവിടല്ലേ മരുഭൂവിൽക്കൂടെ നടത്തീടക;- എന്നു... 6 കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻ ആരുമില്ലേ ഞങ്ങൾക്കീ മരുവിൽ അരികിൽ വാ തിരുക്കരം വിരിച്ചീടുക അനുഗ്രഹം തന്നു നടത്തീടുക;- എന്നു... 7 ത്യാഗവും വളർച്ചയും ജയജീവിതം സമ്പൂർണ്ണതയും പരിശുദ്ധിയും തമ്പുരാനേ ഞങ്ങൾക്കേകിടേണേ സമ്പൂർണ്ണനേ നീ വരുവോളം;- എന്നു... 8 എനിക്കായി കരുതാമെന്നുരച്ചതിനാൽ എനിക്കായി ഞാനൊന്നും കരുതീട്ടില്ല വിശ്വസിച്ചേനതു മതിയെനിക്ക് കരുണേശാ അങ്ങേ മതി എനിക്ക്;- എന്നു...

Related Songs