Malayalam Hymn
Kaithaalathode thappinode nrithathode
Kaithaalathode thappinode nrithathode lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
കർത്തനെ സ്തുതിച്ചീടുവിൻ
തന്ത്രിനാദത്തോടെ വീണയോടും കിന്നരത്തോടും
ഉല്ലസിച്ചാർത്തിടുവിൻ(2)
അവൻ നല്ലവൻ ദയ എന്നുമൂള്ളത്
അതുന്നതൻ സ്തുതി എന്നുമവന് (2)
2 കോടി കോടി ദൂതഗണങ്ങൾ
വാഴ്ത്തി പുകഴ്ത്തിടുന്നു
ദൈവപുത്രനേശു മനുകുല രക്ഷയ്ക്കായി
അവനിയിൽ അവതരിച്ചു (2)
3 നന്മചെയ്തു നാടെങ്ങും നടന്നവൻ
കണ്ണുനീർ അകറ്റുവാനായ്
പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽ
ജീവനെ തന്നുവല്ലോ (2)
4 പൊന്നു നാഥാ എന്നു മേഘേ വന്നീടുമോ
എന്നെയും ചേർത്തീടുവാൻ
നോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേ
വേഗം വന്നീടണമേ (2)