Paraloka bhagyam paapi ennullil

Malayalam Hymn

Paraloka bhagyam paapi ennullil

Paraloka bhagyam paapi ennullil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ (സാത്താനിൻ ചതിയാലെ ഞാൻ പാപിയായാലും കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാർവ്വിൽ) 1 ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ അണുപോലുമർഹതയില്ലാത്ത പാപി ഞാൻ തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം;- 2 ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാ- നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ;- 3 കൃപയുടെ പരിപാടി തീരുമ്പോഴോമന പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ അഴിയാത്ത വാടാത്തോരവകാശം കർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും;-

Related Songs