Ithenthu bhagyam yeshu nathanodu

Malayalam Hymn

Ithenthu bhagyam yeshu nathanodu

Ithenthu bhagyam yeshu nathanodu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇതെന്തു ഭാഗ്യമേശുനാഥനോടു ചേർന്നു ഞാനിതാ ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ! 1 ഒരിക്കലും പിരിഞ്ഞുപോയിടാത്തൊരുറ്റ സ്നേഹിതൻ ശരിക്കു സൽപ്രബോധനങ്ങൾ തന്നു താങ്ങിടുന്നവൻ തനിക്കു തുല്യനില്ല ഭൂവിൽ അന്യനിത്ര നല്ലവൻ;- 2 കരുത്താനാമൻ കരത്തിനാൽ പിടിച്ചിരിക്കയാൽ ഒരുത്തനും പിടിച്ചു വേർപിരിക്കുവാൻ കഴിഞ്ഞിടാ വിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ;- 3 അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ് അനാദി നിർണ്ണയപ്രകാരമെന്നെയും വിളിക്കയാൽ വിനാശമില്ലെനിക്കിനിഅനാമയം വസിച്ചിടാം;- 4 നശിക്കുമീ ധരയ്ക്കുമീതിലുള്ള തൊക്കെയെങ്കിലും നശിക്കയില്ല നാഥനാമവന്റെ വാക്കൊരിക്കലും വസിച്ചിടാമതിൽ രസിച്ചു വിശ്വസിച്ചു നിശ്ചയം;- 5 പ്രമോദമെന്നു ഭൂമയർ ഗണിച്ചിടുന്നതൊക്കെയും പ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാൽ പ്രസാദമുള്ളതെന്ത-വന്നതെന്നറിഞ്ഞമർന്നിടാം;-

Related Songs