Yeshu sannidhi mama bhagyam

Malayalam Hymn

Yeshu sannidhi mama bhagyam

Yeshu sannidhi mama bhagyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു സന്നിധി മമ ഭാഗ്യം ക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന-യേശു.. 1 ശുദ്ധാത്മാവനുദിനം എന്നുള്ളിൽ വസിച്ചെന്നെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കുന്നേരമെപ്പോഴും;- യേശു.. 2 ദൈവവചനമതിൽ ധ്യാനിച്ചീടുവാനതി- രാവിലെ തൻപാദം പ്രാപിക്കുന്നേരം;- യേശു.. 3 പാപത്താലശുദ്ധനായ്‌ തീരും സമയമനു- താപഹൃദയമോടെ ഞാനണയുമ്പോൾ;- യേശു.. 4 ലോകചിന്തകളാകും ഭാരച്ചുമടതിനാൽ ആകുലപ്പെട്ടു തളർന്നീടുന്ന നേരം;- യേശു.. 5 ദുഃഖങ്ങൾ ഹൃദയത്തെ മുറ്റും തകര്‍ത്തീടുമ്പോൾ ഒക്കെയും സഹിച്ചീടാൻ ശക്തി നൽകുന്ന;- യേശു.. 6 ഏതൊരു സമയമെന്നന്ധതയതുമൂലം പാതയറിയാതെ ഞാൻ വലയുമ്പോൾ;- യേശു.. 7 തക്ക സമയമെല്ലാ മുട്ടും പ്രയാസവും തൻ മക്കൾക്കു തീർത്തു കൊടുത്തീടുന്നോരെൻ;- യേശു.. 8 ശത്രുവിൻ പരീക്ഷയെൻ നേരെ വന്നീടുന്നോരു മാത്രയിൽ ജയം നൽകി രക്ഷിച്ചീടുന്ന;- യേശു.. 9 മന്നിടമതിലെന്റെ കണ്ണടഞ്ഞതിൻ ശേഷം പൊന്നു ലോകവാസത്തിൽ എന്നും എന്നേയ്ക്കും;- യേശു..

Related Songs