Malayalam Hymn
Yeshu sannidhi ethra modame
Yeshu sannidhi ethra modame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു സന്നിധി എത്ര മോദമേ
തൻ കൃപയെന്നിൽ എത്ര ഭാഗ്യമേ
ശുദ്ധ രക്തത്താൽ കഴുകി എന്നെയും
യോഗ്യൻ ആക്കി നീ നിത്യജീവനാൽ
1 അളവില്ലാത്തതാം ദിവ്യ സ്നേഹത്താൽ ഉന്നത
വിളിക്ക് യോഗ്യൻ ആക്കി തീർത്തതാൽ
കണ്ടു എന്നെ താൻ ക്രിസ്തുയേശുവിൽ
കരുണയാൽ എന്നെ മാർവിൽ ചേർത്ത നാഥനെ
2 പാപശാപത്താൽ വലഞ്ഞ എന്നെ നീ
തേടി വന്ന നിന്റെ നിത്യ സ്നേഹമേറ്റവും
ഓർക്കുമ്പോളുള്ളിൽ എന്തു മോദമേ
നന്ദിയോടെന്നും നിന്നെ പാടിവാഴ്ത്തും ഞാൻ
3 നിൻ വരവതിൻ കാലം ഓർത്തിതാ
കാത്തിരുന്ന നിൻ വിശുദ്ധർ ഈ ധരയതിൽ
വന്നിടേണമേ വാനമേഘത്തിൽ
ചേർത്തിടേണമേ എന്നെ നിന്റെ തേജസിൽ