Malayalam Hymn
Enthunallavan yeshu ethra nallavan
Enthunallavan yeshu ethra nallavan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്തുനല്ലവൻ യേശു എത്ര നല്ലവൻ
ഇന്നുമെന്റെ കൂടെയുള്ള യേശു നല്ലവൻ
ശത്രുവായ എന്നെ തന്റെ പുത്രനാക്കിയ
അന്യനായ എന്നെ തന്റെ സ്വന്തമാക്കിയ
നഷ്ടമായ എന്നെ തന്റെ മാറിലണച്ച
സ്വന്തജീവൻ തന്ന എന്റെ യേശു നല്ലവൻ
കൂടെനിന്നവർ വാക്കുമാറിയെങ്കിലും
സൈന്യം പോലെ ശത്രുഗണം കൂട്ടുകൂടിലും
സ്വർഗത്തിൽ വസിക്കുന്നവൻ എന്റെ സ്നേഹിതൻ
എന്റെചുറ്റും പരിചയായ യേശു നല്ലവൻ
അർഹിക്കാത്ത എന്നിൽ തന്റെ കൃപ പകർന്നിടും
യോഗ്യതയില്ലാത്ത എന്നിൽ നന്മ നൽകിടും
പ്രാർത്ഥനയിലും നിനവുകളിലും അധികം നൽകിടും
ആത്മാവാൽ നിറച്ചിടുന്ന യേശു നല്ലവൻ
നിത്യജീവൻ നഷ്ടമാകും ആഗ്രഹങ്ങളും
ആത്മനഷ്ടഹേതുവാകും ഉത്തരങ്ങളും
നൽകിടാതെ തൃപ്തനാക്കി നടത്തിടുന്നവൻ
നല്ല ദാനം മുടക്കിടാത്ത യേശു നല്ലവൻ
ദുഃഖവേളയിൽ തൻ ഹിതത്തെ തേടിടും
ആനന്ദത്തിൽ യേശുവിനു നന്ദി ചൊല്ലിടും
ശാന്തതയിൽ യേശുവിനെ ആശ്രയിച്ചിടും
സർവ്വകാലത്തും അങ്ങേ ആരാധിച്ചിടും