Malayalam Hymn
Yeshu ethra nallavan yeshu ethra
Yeshu ethra nallavan yeshu ethra lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു എത്ര നല്ലവൻ യേശു എത്ര നല്ലവൻ
യേശു എത്ര നല്ലവൻ എന്നുമേ - എന്റെ
യേശു എത്ര നല്ലവൻ എന്നുമേ
1 ദാഹവും വിശപ്പും കൊണ്ടൊരു ചെറു
പൈതലപ്പോനോടു അപ്പം യാചിച്ചാൽ
കല്ലുകൾ പെറുക്കിയെടുത്തപ്പമായ്
നൽകിടുന്നോരപ്പനുണ്ടോ ഭൂമിയിൽ(2)
2 മീനു ചോദിക്കുന്നേരം പാമ്പിനെ കൊടുക്കുമോ
മുട്ട ചോദിക്കുന്നേരം തേളിനെ കൊടുക്കുമോ(2)
നല്ല ദാനമല്ലേ നൽകുന്നെപ്പോഴും
ദൈവം തന്റെ മക്കൾക്കായ് കരുതുന്നെപ്പോഴും (2)
3 ഊഷര ധരയിൽ എനിക്കിമ്പമായ്
ഒന്നുമില്ല കണ്ണുനീരു മാത്രമേ
ചെങ്കടൽ കടന്നിടുവാൻ എൻ കൈയ്യിൽ
തന്നൊരു ചെറു വടിയുമുണ്ടല്ലോ (2)
4 അക്കരെ കടത്തിടും ശത്രുവെ ജയിച്ചിടും
ദൈവം ചെയ്ത നന്മകളെ ഓർത്തു നൃത്തമാടിടും (2)
യാഹു നല്ലവൻ ദയ ഓർക്കുമേ
മിരിയാമിൻ ഗീതം പാടി നൃത്തമാടുവേം (2)
5 പാപശാപ മൃത്യുവും നിറഞ്ഞതാം
ഈ ലോകമേ നീ എന്തെനിക്കു നൽകിടും
കഷ്ട നഷ്ട നിന്ദ പരിഹാസവും
അല്ലാതെന്തെനിക്കു നൽകിടും നീ ലോകമേ (2)
6 എന്നെ വില വാങ്ങി രാജ വംശമാക്കി തീർത്തവൻ
വാഗ്ദത്ത നാടൊന്നൊരുക്കി വേഗമായ് വരുന്നവൻ (2)
വേണ്ട വേണ്ട ലോകമെ എനിക്കിനി
നിന്നെ വേണ്ട എന്റെ പ്രിയനെ മതി (2)