Malayalam Hymn
Jayam thannu nadatthunna daivatthin
Jayam thannu nadatthunna daivatthin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ജയം തന്നു നടത്തുന്ന ദൈവത്തിൻ ഭുജം
ജയഭേരി മുഴക്കി വാനിൽ വരുമേ
ഈ മണ്ണിൽ നാം അന്യരെന്നും
ആ വിണ്ണിൽ നാം ധന്യരെന്നും.
ആണിപ്പാടേറ്റ പൊൻകരം നീട്ടി
രോഗിക്ക് വൈദ്യനായി ചാരെ വന്നല്ലോ
കുരുടന് കാഴ്ചയായി ചെകിടന്നു കേൾവിയായി ഗിലയാദിലെ ഔഷധ ഭുജം;-
തൃക്കൈ നീട്ടി അനുഗ്രഹിച്ചു
ഉള്ളങ്കരത്തിൽ നമ്മെ താങ്ങി നടത്തി
പത്മൗസിൽ ദ്വീപിൽ ഞാൻ എല്ലാം തകർന്നെന്ന്
നിനച്ചിടുമ്പോൾ കണ്ടഭുജം;-
ശാശ്വത ഭുജം നീട്ടി അരികിൽ വന്നു
ഭയപ്പെടേണ്ട എന്ന് അരുളി ചെയ്തോൻ
മൃത്യുവേ ജയിച്ചവൻ രാജാധി രാജാവായി
സ്വർഗ്ഗത്തിൽ നിന്നും വന്നിടുമ്പോൾ;-