Malayalam Hymn
Yisrayele daivatthin priyajaname
Yisrayele daivatthin priyajaname lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യിസ്രയേലേ, ദൈവത്തിൻ പ്രിയജനമേ
ഭയപ്പെടാതെ, യാഹ് എന്നും കൂടെയുണ്ട്
കുഞ്ഞാടിൻ രക്തം കാവലായുള്ളവരേ
യാഹ് അറിയാതെ ഒന്നുമേ ഭവിക്കയില്ല
സൃഷ്ടാവാം യേശുവിൻ കരത്തിനുള്ളിൽ
സൃഷ്ടിയാം ഞാൻ സുരക്ഷിതനാം (2)
ദുഷ്ടനാം ശത്രുവിൻ ദൃഷ്ടി പെടാതെ
ശിഷ്ടകാലം ശ്രേഷ്ഠമായി നടത്തും (2)
ജോസേഫിനെപ്പോൽ തകർക്കപ്പെട്ടാൽ
ചെയ്യാത്ത കുറ്റത്താൽ നിന്ദിക്കപ്പെട്ടാൽ
നിന്ദിച്ചവർ മുൻപിൽ മേശയൊരുക്കാൻ
ദർശനം തന്ന ദൈവം ശക്തനാണേ;-
മുൻപുള്ള നഷ്ടങ്ങൾ ഓർത്തീടേണ്ട
പുതിയതൊന്നിപ്പോൾ ഉത്ഭവിക്കും
മരുഭൂമിയിൽ പുതുപാതയൊരുക്കും
നിർജ്ജന ദേശത്തു നദിയൊഴുക്കും;-
അല്പകാലം ഭൂവിൽ കഷ്ടം സഹിച്ചാൽ
നിത്യകാലം താതനൊപ്പം വസിക്കാം
നിത്യതയ് ക്കായി നമ്മെ ഒരുക്കീടുന്ന
ശോധനയിൽ നാം പതറീടല്ലേ;-