Yisrayele nee lajjichu pokayilla

Malayalam Hymn

Yisrayele nee lajjichu pokayilla

Yisrayele nee lajjichu pokayilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യിസ്രായേലേ നീ ലജ്ജിച്ചു പോകയില്ല നിന്റെ ശത്രു നിന്നെ ജയിക്കുകയില്ല (2) പീഡനത്തോടു നീ അകന്നിരുന്നീടും ഭീഷണികളും നിന്നോടടുക്കില്ല (2) ബദ്ധപ്പാടൊടെ നീ ഓടിപ്പോകുകയില്ല മുൻപട പിൻപടയായി ദൈവമുണ്ട് (2);- തൻ വചനങ്ങളെ നിന്റെ വായിലാക്കി കരത്തിൻ നിഴലതിൽ മറച്ചിടും (2) മക്കൾ യഹോവയാൽ ഉപദേശിക്കപ്പെടും അവരുടെ സമാധാനം വലിയതും (2);- നീ ഉണർന്നീടുക ബലം ധരിക്കുക അലങ്കാര വസ്ത്രവും ധരിക്കുക (2) ഉല്ലാസ ഘോഷമായ് സീയോനിലേക്കു പോക നിത്യാനന്ദം തലമേൽ പ്രാപിക്കുക (2);-

Related Songs