Malayalam Hymn
Lajjichu vaadi pokilla njaan
Lajjichu vaadi pokilla njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ലജ്ജിച്ചു വാടി പോകില്ല ഞാൻ
യേശുവിലാണെന്റെ നിക്ഷേപമേ
ശൂന്യതെയെല്ലാം മാറി
നിന്ദകളെല്ലാം നീങ്ങി
വരണ്ട നിലത്തു നീർത്തോടുകൾപോലെ
യേശു താൻ എന്നും കൂടെയുണ്ട് (2)
ഞാൻ ആടിടും പാടിടും
ഘോഷിച്ചിടും
ഇസ്രയേലിൻ ദൈവത്തെ
ഘോഷിച്ചിടും (2)
വൻപാറയുടെ തണൽപോലെ ഇരിക്കും
യേശുവിലാണെന്റെ സങ്കേതമേ
കണ്ണുകൾ ഇനിയെന്റെ മങ്ങുകില്ല
വിക്കുള്ള നാവിനി സംസാരിക്കും
ഉല്ലാസഘോഷം നിത്യാനന്ദമെന്നും
വഴിമാറിപോകാതെ കൂടെയുണ്ട്
ചെകിടെൻന്റെ ചെവി ഇനി അടയുകില്ല
മുടന്തൻമാർ മാൻപോലെ തുള്ളിച്ചാടും
തളർന്ന കൈകളും മുഴംകാലുകളും
ഉറപ്പോടെ ബലത്തോടെ തുള്ളിചാടുമെ
കർമേലിന്റെയും ശാരോൻറെ ശോഭ
മഹത്വതോടെ നമ്മിൽ കണ്ടിടുമേ (2)