Ha enthinithra thamasam

Malayalam Hymn

Ha enthinithra thamasam

Ha enthinithra thamasam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ എന്നാത്മ നാഥനെ, എന്നാത്മ നാഥനെ ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ കഷ്ടങ്ങളേറുന്നേശുവേ ദുഃഖങ്ങളും സദാ ദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ; നീ താമസിക്കല്ലേ നീ താമസിക്കല്ലേ നിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ(2) അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻ സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ; നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ് സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ(2) നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽ നിന്നിഷ്ടത്താൽ സമ്പൂർണ്ണരൂപമാക്കി തീർക്കുക; ഞാൻ പാനം ചെയ്യുമേ ഞാൻ പാനം ചെയ്യുമേ നിന്നിഷ്ടം വൻ കയ്പാകിലും ഞാൻ പാനം ചെയ്യുമേ(2)

Related Songs