Malayalam Hymn
Priyan varume priyan varume
Priyan varume priyan varume lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രിയൻ വരുമേ പ്രിയൻ വരുമേ
രാജാധി രാജാവായി വരുമേ
കർത്താധി കർത്താവായി വരുമേ
1 മണ്ണിലുറങ്ങും വിശുദ്ധരെല്ലാം
വിൺ മഹിമ പ്രാപിക്കും,
കണ്ണിമേക്കും ഞൊടി നേരത്തിൽ
പ്രിയൻ സവിധെ ചേർന്നിടും;- പ്രിയൻ...
2 കോടി കോടി ദൂതരുമായി
ആർത്തുപാടി സ്തുതിച്ചിടും,
കോട്ടമില്ല നാട്ടിൽ ഞാൻ
നാഥൻ സവിധേ വസിച്ചിടും;- പ്രിയൻ...
3 ലോകവും അതിൻ മോഹവും
ഒഴിഞ്ഞു വേഗം പോയിടും
നിത്യമായൊരു വാസസ്ഥലം
സ്വർഗ്ഗരാജ്യേ ഒരുക്കുമവൻ;- പ്രിയൻ...
4 ഭൂമിയും അതിൻ പൂർണതയും
ഭൂതലവും നിവാസികളും
കാത്തു പാർത്തു പാർത്തലത്തിൽ
കാന്തൻ വരവിനായി പാർത്തിടുന്നേ;- പ്രിയൻ...
5 കാണുന്നതെല്ലാം താൽക്കാലികം
കാണാത്തതോ നിത്യമാം,
സ്വർഗ്ഗ നാട്ടിൽ പ്രിയൻ വീട്ടിൽ
നിത്യകാലം വസിച്ചിടും;- പ്രിയൻ...