Malayalam Hymn
Chettil kidanna enne - Ha maha sneham
Chettil kidanna enne - Ha maha sneham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ചേറ്റിൽ കിടന്ന എന്നെ താങ്ങി എടുത്ത സ്നേഹം
ഓർക്കുമ്പോൾ എന്റെ ഉള്ളം തുള്ളീടുന്നു
ആ മഹാ സ്നേഹമത് വർണ്ണിച്ചീടുവാനായി
എന്റെ വാക്കുകൾ അത് മതിയാകില്ല.
വാഴ്ത്തിപ്പാടിടും ഞാൻ വാഴ്ത്തി സ്തുതിച്ചീടും ഞാൻ
എന്റെ ആയുസ്സിൻ നാൾകളെല്ലാം... (2)
ലോകത്തിൽ മോഹമത് നീങ്ങി പോകുന്നതെന്ന്
ദൈവത്തിന്റെ വചനം ഘോഷിക്കുന്നു..
നിത്യതയ്ക്കായുള്ള എൻ ജീവിതയാത്രയതിൽ
ക്ഷീണിതനായ് ഞാനും തീർന്നിടല്ലേ..2 (വാഴ്ത്തി)
തിരുനിണം വിലയായി കൊടുത്ത എന്റെ യേശു
മരണത്തെ ജയിച്ചിന്നും ജീവിക്കുന്നു
വീണ്ടും വന്നീടാമെന്നും ചേർത്തു കൊണ്ടീടാമെന്നും
വാക്കുപറഞ്ഞ യേശു മാറുകില്ല.. 2 (വാഴ്ത്തി)
കൃപയാൽ കൃപയാൽ ലഭിച്ച ദൈവസ്നേഹം
കാത്തു സൂക്ഷിക്കുവാൻ ബലം തരണേ
തളരാതെ നിൽക്കുവാൻ ജീവിത അന്ത്യം വരെ
സ്വർഗീയശക്തി എന്നിൽ പകരേണമേ.. (വാഴ്ത്തി)
വൈഷമ്യമേടുകളിൽ മുഴങ്ങുന്ന ദൈവശബ്ദം
തളരാതെ യാത്രയിൽ ബലം തരുന്നു
നിത്യത എത്തീടുവാൻ പൊൻമുഖം മുത്തീടുവാൻ
എന്നെ അങ്ങേയ്ക്കായ് സമർപ്പിക്കുന്നു...(വാഴ്ത്തി)