En yahovaaye papikkashrayam

Malayalam Hymn

En yahovaaye papikkashrayam

En yahovaaye papikkashrayam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ യഹോവായേ പാപിക്കാശ്രയം നിന്നുടെ തിരുപ്പാദമേ - ഇപ്പോൾ എന്നെ നിന്തിരു നീതിയാൽ രക്ഷി- ച്ചെന്നും താങ്ങി പാലിക്കുക! 2 പൊന്നേ! നിൻ ചെവി ചായിക്കേണമേ എൻ നിലവിളി കേട്ടിടാൻ_പാപി പോവതിന്നൊരു പാത മാറ്റില്ലേ പാപികൾക്കു സങ്കേതമേ! 3 നീയൻ പാറയും കോട്ടയും എന്റെ- പ്രിയപാലകനും ആകയാൽ_യേശു നിന്നുടെ നാമം ഓർത്തു പാപിയെ എന്നും താങ്ങി രക്ഷിക്കുക! - 4 സർവ്വലോകങ്ങൾ താങ്ങുന്ന ശക്തി സർവ്വമുള്ള തൃകൈകളിൽ ഏക സത്യദൈവമേ! ഞാൻ എൻ ആവിയെ നിത്യം ഏല്പിച്ചു പാർക്കുന്നേൻ! 5 ദുഃഖമേറുന്നു ദൈവമേ! എന്റെ പക്കൽ നിൻ കൃപ കാട്ടുക - മഹാ ദുഷ്ടനാം മകനായ പാപിയെ - ഇഷ്ടപുത്രനാക്കേണമേ! 6 എൻ അകൃത്യത്താൽ ദേഹം ജീവനും ഒന്നുപോൽ ക്ഷയിച്ചീടുന്നേ- ചുററും ഇങ്ങു വൈരികൾ കൂടുന്നേ_മുറ്റും ഭംഗം ചെയ്യാനെൻ ശോഭയെ! 7 ജീവൻ ഭാഗ്യവും പാപിക്കുള്ളവ ദിവ്യകൈകളിൽ യേശുവേ! -ആത്മ- സർവ്വഭാഗ്യവും നൽകി- പാപിയെ രക്ഷിക്കണമേ!

Related Songs