Malayalam Hymn
Nathajanapaalakaa manuvelaa dinavum
Nathajanapaalakaa manuvelaa dinavum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പല്ലവി
നതജനപാലകാ മനുവേലാ ദിനവും
നുതിതവ മമനായക
അനുപല്ലവി
ഗതി തവപാദമേ അഗതിയിൻ ധനമേ
നുതി തേപരനേ സതതം - നത..
ചരണങ്ങൾ
1. പതിതരാം ഞങ്ങളെ പരിരക്ഷ ചെയ്യുവാൻ
പാരിതിൽ വന്നു പിറന്നോ
വിണ്ണിലെ മഹത്വം തള്ളി നീ മന്നിതിൽ
പിറന്നോ! പിറന്നോ! പിറന്നോ!;- നത..
2. ഉന്നതമന്നനേ മന്നിതിൽ നിനക്കു
പുൽതൊട്ടിയോ തൊട്ടിലായ്
എന്നെയും ചേർക്കുവാൻ ഏഴയിൻവേഷം നീ
എടുത്തോ! എടുത്തോ! എടുത്തോ!;- നത..
3. ദൂതസംസേവിത താതനിൻ ഹിതത്തെ
പൂർണ്ണമായ് ചെയ്തിടുവാൻ
ദാഹവും വിശപ്പും നിന്ദയും ദുഷിയും
സഹിച്ചോ! സഹിച്ചോ! സഹിച്ചോ!;- നത..
4. മഹത്വവും മാനവും പുകഴ്‌ചയും ഘനവും
മഹനീയരാജാ നിനക്കേ
ജീവനും വഴിയും സത്യവും നിത്യൻ നീ
മഹത്വം മഹത്വം നിനക്കേ;- നത..
എൻ പ്രിയ രക്ഷകൻ നീതിയിൽ സൂര്യനായി എന്ന രീതി...