Malayalam Hymn
Maname ini vyakulamo dinavum
Maname ini vyakulamo dinavum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മനമേ... ഇനി വ്യാകുലമോ, ദിനവും... ദിവി നാഥനില്ലേ;
കൂടെ നടക്കുവാൻ, കൈകൾ പിടിക്കുവാൻ
മാറോട് ചേർക്കുവാൻ, തോളോട് ചാരുവാൻ
ജീവന്റെ ജീവനില്ലേ... പ്രാണന്റെ പ്രാണനില്ലേ;- മനമേ…
പോയൊരു കാലത്തിൽ, പാതയെ ചൊവ്വാക്കി
പാദമോ പാറമേൽ, ഭദ്രമായ് നിൽപ്പാക്കി
നവ്യമാം ഗീതികൾ, നാവിൽ ഉരുവാക്കി
ദിവ്യമാം സ്തുതികൾ ദേവനായ് തീർപ്പാക്കി
ചേറൊന്നും ഏശാതെ, വെണ്മയായ് കാത്തോനെ
നീറുന്ന വേളകൾ, ശാന്തമായ് തീർത്തോനെ
ജീവന്റെ ജീവനല്ലേ... പ്രാണന്റെ പ്രാണനല്ലേ;- മനമേ…
ജീവിത വീഥിതൻ, ഭീതമാം യാമത്തിൽ
നേരിയ വെട്ടവും, മങ്ങിയ വേളയിൽ
സാഗര തിരകൾ, മൂടിയ ഏടതിൽ
പ്രാണവേദനയാൽ, തേങ്ങിയ സന്ധ്യയിൽ
പൊൻകരം ചേർത്തെന്നെ, വാരിപ്പുണർന്നോനെ
നിത്യ സാന്നിദ്ധ്യമായ്, കാവലായ് നിന്നോനെ
ജീവന്റെ ജീവനല്ലേ... പ്രാണന്റെ പ്രാണനല്ലേ;- മനമേ…