Than nithya snehathaal (ha ethra)

Malayalam Hymn

Than nithya snehathaal (ha ethra)

Than nithya snehathaal (ha ethra) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 തൻ നിത്യ സ്നേഹത്താൽ നാഥൻ അന്തമില്ലാത്തൊരു ഭാഗ്യത്തെ എന്നേക്കുമായ് നമുക്കു നൽകി ഹാ! എത്ര മോദം നിൻ ജീവിതം ദൈവത്തിന്റെ പൈതലേ കണ്ണുനീരെല്ലാം തുടച്ചീടും ആ നാളിലെന്തു സന്തോഷം 2 ലോക ദുഃഖങ്ങളേറിടുമ്പോൾ ആശ്വാസമേകുന്ന തൻ കരങ്ങൾ കൊണ്ടു നിന്നെ തലോടീടും ദുഃഖം പ്രയാസമാകെ നീങ്ങിപോം തൻ ക്രൂശിനെ നീ ധ്യാനിക്കുമ്പോൾ;- ഹാ!... 3 നിൻ ജീവിതക്കപ്പലിതാ ലോകമാകുന്ന വൻ സമുദ്രത്തിൽ കൂടി മുമ്പോട്ടു പായുന്നു സ്വർഗ്ഗീയ തുറമുഖത്തെത്തിടുമ്പോൾ നായകൻ നിന്നെ സ്വീകരിക്കും;- ഹാ!... 4 ശത്രുക്കളാരുമില്ലാത്ത വീട്ടിൽ പളുങ്കുനദി പ്രവഹിക്കും തീരത്തിൽ നിശ്ചയമായ് നീ ആനന്ദിക്കും ഈ ലോകത്തിന്റെ എല്ലാ മോഹങ്ങളും എന്നേയ്ക്കുമായ് നീ പരിത്യജിക്കും;- ഹാ!...

Related Songs