Malayalam Hymn
Ullam daiva snehathaal niranju
Ullam daiva snehathaal niranju lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉള്ളം ദൈവ സ്നേഹത്താൽ നിറഞ്ഞു
പാടും കീർത്തനങ്ങൾ ഉന്നതൻ യേശുവിനായ്
എണ്ണിയാലും തീരാത്ത നന്മകളനുദിനവും
നൽകിയത് ഓർത്തു നാം (2)
കാക്കും കരങ്ങൾ നീട്ടിയെന്നും കാത്തിടും
സ്നേഹിതൻ യേശുവെൻ അലംബമേ (2)
(ഉള്ളം ദൈവ....)
ദാവീദിൻ കീർത്തനത്തിൽ
എന്നെ മറന്നു ഞാൻ
താലോലിക്കും മാതൃസ്നേഹം നൽകി താൻ (2)
എനിക്കായി തന്നെതാൻ
യാഗമായി തന്നവനെ (2)
പാദങ്ങൾ കണ്ണീരിനാൽ
കഴുകും ഞാൻ, കഴുകും ഞാൻ
(ഉള്ളം ദൈവ....)
കോടാനുകോടി ദൂതർ
പാടിടും ഗീതങ്ങൾ
കേട്ടിടും നൽനാൾ ആസന്നമേ (2)
കാഹളം മുഴങ്ങീടും കാതോർക്കൂ വിശുദ്ധരെ (2)
കല്യാണ നാളിനായി
ഒരുങ്ങുവിൻ, ഒരുങ്ങുവിൻ
(ഉള്ളം ദൈവ....)