Ullam niranju njan padume

Malayalam Hymn

Ullam niranju njan padume

Ullam niranju njan padume lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉള്ളം നിറഞ്ഞു ഞാൻ പാടുമേ നീ തന്നെ പ്രത്യാശയാർക്കുമ്പോൾ ഇല്ലെനിക്കിതുപോൽ വേറൊന്നു് തുല്യമായി ഗണിപ്പാൻ ലോകത്തിൽ 1 വേഗം വരാമെന്നു ചൊന്ന നാഥാ നീ തന്ന വാഗ്ദത്തം ഓർത്തു ഞാൻ നാളുകളോരോന്നായ് എണ്ണി എണ്ണി നാഥാ നിൻ വരവുകാത്തിടുന്നു;- 2 ഭാരങ്ങൾ ഏറുന്ന ജീവിതത്തിൽ പ്രത്യാശ നൽകുന്ന വാഗ്ദത്തങ്ങൾ വ്യാകുലമെല്ലാം അകറ്റിടുന്നു ജീവിതം നിന്നിൽ സമർപ്പിക്കുന്നു;- 3 കാതുകൾ നാഥാ നിൻ വരവിന്റെ നാദം മുഴങ്ങി കേൾക്കുന്നേ എന്നുമൊരുങ്ങി ഞാൻ കാത്തിരിക്കും നിന്നെ എതിരേൽപ്പാൻ വിൺപുരിയിൽ;- 4 എന്നു മുഖാമുഖം കണ്ടിടുമോ അന്നു നീ നൽ കും കിരീടങ്ങൾ ഇന്നു ഞാൻ ചെയ്യുന്ന സേവയുടെ തക്ക പ്രതിഫലമായ് മാറും;-

Related Songs