Padume njaanen priyanaayoru gaanam

Malayalam Hymn

Padume njaanen priyanaayoru gaanam

Padume njaanen priyanaayoru gaanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പാടുമേ ഞാനെൻ പ്രിയനായൊരു ഗാനം എൻ നാവിൽ തന്നയീ നവ്യമാം ഗാനം സ്നേഹത്തിൻ ഗാനം ത്യാഗത്തിൻ ഗാനം(2) വിടുതലിൻ കരുതലിൻ നവ്യമാം ഗാനം(2) 1 നീയെന്റെ പ്രാണനെ മരണത്തിൽ നിന്നും നീയെന്റെ കണ്ണിനെ കണ്ണീരിൽ നിന്നും നീയെന്റെ കാൽകളെ വീഴ്ച്ചയിൽ നിന്നും(2) വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);- 2 ബലഹീനതയിൽ ബലമെന്നിലേകി ഇരുൾ പാതയതിൽ ഒളിയായ് നീ വന്നു മരുയാത്രയതിൽ തണലെനിക്കേകി(2) കരുതുന്നതോർത്തു ഞാൻ പാടുമീ ഗാനം(2);- 3 സ്വർഗ്ഗം വെടിഞ്ഞു നീ പാരിതിൽ വന്നു പാപിയാമെന്നെ തേടി നീ വന്നു ദാനമായ് രക്ഷ ക്രൂശതിൽ നൽകി(2) വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);- 4 ക്രൂശതിൽ ചൊരിഞ്ഞ നിൻ തിരുരക്തത്താലെ നിത്യതയ്ക്കെന്നെ നീ അവകാശിയാക്കി ഇത്രമാം സ്നേഹം എന്നിൽ ചൊരിവാൻ(2) എന്തു നീ കണ്ടെന്നിൽ എൻ പ്രാണനാഥാ(2);-

Related Songs