Malayalam Hymn
Ennu kaanum njaanen priyane
Ennu kaanum njaanen priyane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്നു കാണും ഞാ-നെൻ പ്രിയനെ
എന്നും കാണും ഞാൻ?
സ്വന്ത രക്തം ചിന്തിയെന്നെ
വീണ്ടെടുത്തോനെ
ക്രൂശിലെൻ പേർക്കായ് മരിച്ച യേശു നാഥനെ
ചെന്നു നേരിൽ കണ്ടിടുവാൻ എന്നു സാദ്ധ്യമോ?
പാരിൽ ഞാൻ പരദേശിയായി പാർത്തിടുന്നല്ലൊ
പ്രാണനാഥാ വന്നിടുവാൻ താമസമെന്തേ?
കണ്ണുനീരും കയ്പുമല്ലാ-തില്ലിവിടൊന്നും
നിൻ വരവല്ലാതൊരാശ വേറെയില്ലീശാ
കാഹളം മുഴങ്ങിടുവാൻ കാലമായില്ലേ?
നാഥാ! നിന്നെ കാത്തിരിപ്പൂ നാൾകളെണ്ണി ഞാൻ