Malayalam Hymn
En priyane enthini thaamasamo
En priyane enthini thaamasamo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ പ്രിയനേ! എന്തിനി താമസമോ
എന്നുള്ളത്തിൻ ആശ നിൻ മുഖം കാൺമാൻ
1 എന്നുള്ളം നീറുന്നീ ലോകത്തിൻ മാലിന്യം
എന്നാളും കണ്ടിടുമ്പോൾ - അയ്യോ - എൻ
2 പാപത്തെ വെള്ളം പോൽ പാനം ചെയ്തിടുന്ന
പാതകർ പെരുകുന്നയ്യോ - ഭൂവിൽ - എൻ
3 ദൈവത്തെ ത്യജിക്കും നാസ്‌തികർ വളരെ
കൂട്ടം കൂടിടുന്നയ്യോ - ദേവാ - എൻ
4 മതി കെട്ട മനുജർ പണിയുന്നേയകറ്റാൻ
മതത്തെ ഈ ഭൂവിൽനിന്നു - സത്യ - എൻ
5 അധർമ്മമൂർത്തിയായ് വരും അന്തിക്രിസ്തുവിനായ്
വഴിയൊരുക്കു "ന്നിസ്സ" ങ്ങൾ - പാരിൽ - എൻ
6 രാഷ്ട്രീയ മത്സരത്തിൻ മദ്ധ്യത്തിലവർ - ദൈവ
രാജ്യത്തെ മറന്നിടുന്നേ - നിത്യ - എൻ
7 ആശ്വാസം നൽകാത്തീ പാരിടം വെടിഞ്ഞോടാൻ
ആശയേറിടുന്നയ്യോ - നാഥാ - എൻ
8 സ്വർഗ്ലാധിസ്വർഗ്ഗത്തിലെൻ പ്രാണനാഥനുമായി
വാണിടാനാശയെനി -ക്കേറ്റം - എൻ
9 സ്നേഹത്താൽ പൂരിതമാം സാമ്രാജ്യം ഒന്നീ ഭൂവിൽ
സ്ഥാപിപ്പാൻ വരുന്ന പരാ - വേഗം - എൻ
10 ചെന്നായും കുഞ്ഞാടുമായ് മേയുമാരാജ്യ വാഴാൻ
എന്നെ ചേർത്തിടണമേ! - വേഗം - എൻ
11 എൻ പ്രിയയേശുവേ നിൻ പൊൻമണവാട്ടിയിൻ
ഒരുക്കങ്ങൾ തീർന്നില്ലയോ - ഇന്നും - എൻ