Malayalam Hymn
Vaanidum njaanen priyan koodennum
Vaanidum njaanen priyan koodennum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വാണിടും ഞാനെൻ പ്രിയൻ കൂടെന്നും
ആനന്ദ ഗാനം പാടി ആ... ആ...
ആനന്ദ ഗാനം പാടി... വാണി...
1 ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ച്
ക്ലേശങ്ങൾ നീങ്ങിടുമെ ... ആ ... ആ ..
ക്ലേശങ്ങൾ നീങ്ങിടുമേ;- വാണി…
2 പൊൻമുടി ചൂടി വാഴുമവർണ്ണ്യ
തേജസ്സാലാവൃതമായ് ആ... ആ…
തേജസ്സാലാവൃതമായ്;- വാണി…
3 ദൂതന്മാർ പോലും വീണു വണങ്ങും
എന്തു മഹാത്ഭുതമെ ആ... ആ...
എന്തു മഹാത്ഭുതമെ;- വാണി…
4 നിർമ്മല കന്യകയെ വേളി ചെയ്‌വാൻ
വേഗം വരുന്നവനെ ആ... ആ…
വേഗം വരുന്നവനെ;- വാണി…
5 നൃത്തം ചെയ്യും ഞാൻ കുഞ്ഞാട്ടിൻ പിൻപെ
നിത്യമേച്ചിൽ പുറത്തു ആ... ആ…
നിത്യമേച്ചിൽ പുറത്തു;- വാണി…
6 പല പല സൗധങ്ങൾ പണി ചെയ്തിട്ടുണ്ടതിൽ
പാടുകളകന്നു വാഴാം ആ... ആ…
പാടുകളകന്നു വാഴാം;- വാണി…
7 മിനുമിന മിന്നുന്ന പൊന്മുഖം കണ്ടു
തൃപ്തിയടഞ്ഞിടുമെ ആ... ആ...
തൃപ്തിയടഞ്ഞിടുമേ;- വാണി…
8 സ്വഛസ്ഫടികത്തിനൊത്ത പളുങ്കിൻ
തെരുവീഥി കണ്ടിടാമെ ആ... ആ....
തെരുവീഥി കണ്ടിടാമെ;- വാണി…
9 മുത്തുകളാലേറ്റം അലംകൃതമായ
ഗോപുര മാളികയിൽ ആ... ആ…
ഗോപുര മാളികയിൽ;- വാണി…
10 പളുപളച്ചിൽ കണ്ണാടി പടുത്ത
മേടകളിൻ നിലയിൽ ആ... ആ…
മേടകളിൻ നിലയിൽ;- വാണി…
11 സർവ്വ ഗോളങ്ങളിൽ ജീവികളെല്ലാം
പരിവാർ ഘോഷമായ് നാം ആ... ആ…
പരിവാര ഘോഷമായ് നാം;- വാണി...
12 തേജസ്സിന്മേൽ തേജസ്സേറി വിളങ്ങി
ഉന്നത സാമ്രാട്ടായ് ആ... ആ....
ഉന്നത സാമ്രാട്ടായ്;- വാണി…
13 അധികാര സ്ഥാനങ്ങൾ യാതൊന്നെൻ മിതെ
പ്രിയനൊഴികെയില്ല. ആ... ആ…
പ്രിയനൊഴികെയില്ല;- വാണി…
14 ഇവ്വിധമാണെൻ പ്രിയൻ കൂടുള്ള
വാസമതോർത്തിടുമ്പോൾ ആ... ആ…
വാസമതോർത്തിടുമ്പോൾ;- വാണി…
15 ഉള്ളം കൊതിക്കുന്നാ ഭാഗ്യത്തിലെത്താൻ
നിമിഷങ്ങൾ മറികടന്നു ആ... ആ…
നിമിഷങ്ങൾ മറികടന്നു;- വാണി...
കാഹളനാദം വാനിൽ... എന്ന രീതി