Aakaasham maarum - aashrayippaan

Malayalam Hymn

Aakaasham maarum - aashrayippaan

Aakaasham maarum - aashrayippaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആകാശം മാറും ഭൂമിയും മാറിടുമേ എൻ ആശ്രയമെല്ലാം അറ്റുപോകും എൻ കരുതൽ എല്ലാം തീർന്നു പോകും എന്നാലോ നിൻ വാഗ്ദത്തങ്ങൾ എന്നാലോ നിൻ വചനങ്ങൾ ഒരുനാളും മാറ്റം വരികയില്ല ഒരുനാളും നീങ്ങിപ്പോകയില്ല Cho: അങ്ങ് സർവ്വശക്തനായ ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ വാക്കുമാറാത്തവൻ എന്നും ആശ്രയിപ്പാൻ യോഗ്യൻ (2) ഞാൻ ഭയപ്പെടില്ല യേശു എൻ കൂടെയുണ്ട് ഞാൻ ഭ്രമിച്ചിടില്ല യേശു എൻ ദൈവമല്ലോ അങ്ങ് എന്നെ ശക്തീകരിക്കും എന്നും സഹായിക്കും എൻ ദൈവമല്ലോ തൻ നീതിയുള്ള വലം കൈ കൊണ്ടെന്നെ ദിനവും താങ്ങി നടത്തിടും;- ഞാൻ ഭയപ്പെടില്ല ഞാൻ ഉറച്ചു നിൽക്കും എൻ ദൈവം നൽകും രക്ഷ ഇന്ന് കാണും ഇന്ന് കണ്ട മിശ്രയിമിൻ ശക്തികളെ... ഇനി ഒരു നാളും ഞാൻ കാണുകയില്ല മിണ്ടാതിരുന്നു താൻ ദൈവം എന്നറിയും ചെങ്കടലിൽ പാത ഒരുക്കുമവൻ;-

Related Songs