Aakaasham bhoomimel uyarnniri

Malayalam Hymn

Aakaasham bhoomimel uyarnniri

Aakaasham bhoomimel uyarnniri lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആകാശം ഭൂമിമേൽ ഉയർന്നിരിക്കും പോൽ ആയവൻ ദയയെന്നിൽ വലുതല്ലയോ ആയവൻ ദയയെന്നിൽ വലുതല്ലയോ ആകയാൽ എന്നെ നടത്തിടും നാഥൻ ആനയിച്ചീടും തൻ സവിധെ ആനയിച്ചീടും തൻ സവിധെ ഉയിരുള്ള നാളെല്ലാം പാടും ഞാൻ യേശുവിനായി ഉയിർ തന്നു രക്ഷിച്ചതാൽ (2) ഉലകാവസാനത്തോളം കൂടെയിരിക്കുന്ന (2) ഉന്നതനേ എന്നേശു നാഥാ (2);- ആകാശം... എൻ ജീവ നാളെല്ലാം കണ്മണിയായ് കാക്കുന്ന തിരു മാർവ്വിൽ അഭയം തേടും (2) കരളലിഞ്ഞെന്റെ കണ്ണുനീർ തുടക്കും (2) ആശ്വാസദായകനെൻ യേശുവേ (2);- ആകാശം... നദികളിൽ കൂടി നടന്നിടും നേരത്തും എന്മീതെ കവിയുകില്ല (2) അഗ്നിയിലിറങ്ങി വന്നിടും നാഥൻ (2) വെന്തു പോകാതെന്നെ കാത്തിടും (2);- ആകാശം...

Related Songs