Malayalam Hymn
Cherkkuka enneshuve
Cherkkuka enneshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ചേർക്കുക എന്നേശുവേ
ക്രൂശിൻ ചാരെ എന്നെ…
സൗഖ്യമേകും രക്ഷയാം
കാൽവരിയിൻ നദിയിതാ
ക്രൂശതിൽ.. ക്രൂശതിൽ
എൻ പ്രശംസ എന്നുമേ..
അക്കരെ എന്നാത്മാവ്
വിശ്രമം തേടും വരെ..
ഏഴ ഞാൻ നിൻ ക്രൂശിങ്കൽ
നിൻ ദയ എൻ രക്ഷയാം
ഉദയതാരം നിന്നിൽ
ഞാൻ കാണുന്നു പ്രകാശവും
(ക്രൂശതിൽ)
ഘോരം ക്രൂശിൻ കാഴ്ചകൾ
ദൈവത്തിൻ കുഞ്ഞാടേ
തുണയരുൾകനുദിനം നിൻ
തണലതിൽ നടപ്പാൻ
(ക്രൂശതിൽ)
പാർക്കും ഞാൻ വിശ്വാസത്താൽ
ക്രൂശിൻ ചാരെയെന്നും...
വിണ്ണിൻ തീരം ചേർന്നതിൽ
വിശ്രമിക്കും നാൾ വരെ..
(ക്രൂശതിൽ).