Malayalam Hymn
Yeshuvin sneham thiriccharinjaal
Yeshuvin sneham thiriccharinjaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ
ഹൃദയം സന്തോഷത്താൽ നിറയും
ജീവിതം അർത്ഥപൂർണ്ണമാകും
എന്നും പാടിടും ഹല്ലേലുയ്യാ
സ്തോത്ര ഗീതം പാടിടുക
കൃപ ഓർത്തങ്ങാർത്തിടുക
വല്ലഭൻ യേശുവിൻ തിരുനാമത്തെ
ഉണർവ്വോടെ ഉയർത്തീടുക
നിൻ ക്രൂശിനാലെൻ പാപം നീക്കി
നിൻ സ്നേഹത്താൽ എന്നെ വീണ്ടെടുത്തു
നിത്യ നാട്ടിൽ എനിക്കായ് ഒരുക്കിടുന്ന
നിൻ നന്മ നിശ്ചയം ഞാൻ പ്രാപിച്ചിടും
(സ്തോത്ര ഗീതം)
നിന്നുടെ ദയയും നന്മകളും
എൻ ജീവകാലമെല്ലാം പിന്തുടരും
എൻ പാനപത്രവും കവിഞ്ഞൊഴുകും
ദീർഘകാലം വസിക്കും നിൻ ആലയേ
(യേശുവിൻ സ്നേഹം)