Malayalam Hymn
Swargeeya nade en bhagya nade aadalozinju
Swargeeya nade en bhagya nade aadalozinju lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്വർഗ്ഗീയനാടേ എൻ ഭാഗ്യനാടേ
ആടലൊഴിഞ്ഞാനന്ദമായ് വാണിടുമെൻവീടേ-സ്വർഗ്ഗീയ...
1 പാരിടത്തിൻ കഷ്ടതകളേറിടും നേരം
എനിക്കാരുമില്ലെന്നോർത്തു ഭയം എറിടുന്നേരം
ആനന്ദിപ്പാൻ ആശ്വസിപ്പാൻ സ്വർഗ്ഗചിന്തകൾ
ദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ(2)
2 കാഞ്ചനകാന്തീ വിളങ്ങും ഗോപുരങ്ങളും
അതിലഞ്ചിതമനോഹരമാം പൊൻതരുക്കളും
നവ്യഫലപൂരിതമാം പൊൻതെരുക്കളും
കാണ്മാൻകൊതിയുണ്ട് കൊതിയുണ്ടെൻ മാനസം തന്നിൽ(2)
3 ശാന്തതയില്ലാതുലകം കേണുഴലുമ്പോൾ
അണുബോബിൻ നാദം ഭൂതലത്തിൽ ഭീതിചേർക്കുമ്പോൾ
ഇല്ലഭയം തെല്ലുമേയാ സ്വർഗ്ഗചിന്തകൾ
ദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ (2)