Nithya snehathal enne cherkkunnavan

Malayalam Hymn

Nithya snehathal enne cherkkunnavan

Nithya snehathal enne cherkkunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിത്യസ്നേഹത്താൽ എന്നെ ചേർക്കുന്നവൻ നിസ്തുലമാം കൃപയാൽ എന്നെ നടത്തുന്നവൻ(2) അല്പനേരം ഞാൻ കൈവിട്ടുവെങ്കിലും അത്യധികമാം കരുണയാൽ വീണ്ടെടുക്കും ഞാൻ… എന്റെ നിത്യദയ നിനക്കായ് നൽകിടും ഞാൻ.(2) യഹോവതൻ വാഗ്ദത്തം മാറുകില്ലൊരിക്കലും തൻ കരുണ നിൻ മേൽ എന്നും ഇരുന്നിടും (2) നിത്യസ്നേഹത്താൽ എന്നെ ചേർക്കുന്നവൻ നിസ്തുലമാം കൃപയാൽ എന്നെ ചേർത്തണചീടും (2) മനോവ്യസനത്താൽ നീ തകർന്നു പോയ വേളയിൽ… ഞാൻ നിന്നെ മറന്നുപോയന്ന് ഒരുനാളും കരുതല്ലേ…. (2) യൗവനത്തിൽ തഴയപ്പെട്ട കാന്തയെപ്പോൽ കരഞ്ഞപ്പോൾ… എന്നെ നെഞ്ചോടു ചേർത്തണച്ച ഞാൻ നിന്നെ ഒരുനാളും കൈവിടില്ല യഹോവതൻ വാഗ്ദത്തം മാറുകില്ലൊരിക്കലും തൻ കരുണ നിൻ മേൽ എന്നും ഇരുന്നിടും (2) നിത്യസ്നേഹത്താൽ എന്നെ ചേർക്കുന്നവൻ നിസ്തുലമാം കൃപയാൽ എന്നെ ചേർത്തണചീടും (2) ക്രോധത്തിൻ വേളയിൽ മുഖം മറച്ചുവെങ്കിലും… മഹാദയയോടെ നിന്നെ ഞാൻ ചേർത്തണചീടും (2) നിൻ വീണ്ടെടുപ്പുകാരൻ ഞാനല്ലയോ നിൻ സങ്കടം മാറ്റുന്നവൻ ഞാനല്ലയോ ഭയപ്പെടേണ്ട നീ, കൂടെയുണ്ട് ഞാൻ യഹോവതൻ വാഗ്ദത്തം മാറുകില്ലൊരിക്കലും തൻ കരുണ നിൻ മേൽ എന്നും ഇരുന്നിടും (2) നിത്യസ്നേഹത്താൽ എന്നെ ചേർക്കുന്നവൻ നിസ്തുലമാം കൃപയാൽ എന്നെ ചേർത്തണചീടും (2)

Related Songs