Malayalam Hymn
Yeshuvin snehathal ennullam pongunne
Yeshuvin snehathal ennullam pongunne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ സ്നേഹത്താൽ എന്നുള്ളം പൊങ്ങുന്നേ
തൻ സ്നേഹ മാധുര്യം ചിന്താതീതമത്രേ
ഹാ എത്ര ആഴമേ യേശുവിൻ സ്നേഹമേ
ആയതിൻ ധ്യാനമെൻ ജീവിത ഭാഗ്യമേ
1 ലോക സ്ഥാപനം മുൻപെന്നെയും കണ്ടല്ലോ
ലോകത്തിൽ വന്നു തൻ ജീവനെ തന്നല്ലോ
എത്രയോ ശ്രേഷ്ഠമാം സ്വർഗ്ഗീയ വിളിയാൽ
എന്നെയും യോഗ്യനായ് എണ്ണിയ സ്നേഹമേ;-
2 സീയോനിൽ എനിക്കായ് മൂലക്കല്ലാകുവാൻ
സീയോനിൻ എന്നെയും ചേർത്തു പണിയുവാൻ
സ്വർഗ്ഗീയ താതനിൻ വേലയും തികച്ചു
സ്വർഗ്ഗീയ ശിൽപ്പിയാം യേശുവിൻ സ്നേഹമേ;-
3 അത്ഭുത സ്നേഹമാം സ്വർഗ്ഗീയ ദാനത്താൽ
സമ്പൂർണ്ണനാക്കിടും എന്നെയും തന്നെപ്പോൽ
ശത്രുവാം എന്നെയും തൻ സ്വന്തമാക്കിയ
സ്നേഹസ്വരൂപനിൽ അതുല്യ സ്നേഹമേ;-
4 കർത്താവാം കുഞ്ഞാട്ടിൻ കല്യാണനാളതിൽ
കാന്തയായ് തൻ മുൻപിൽ എന്നെയും നിർത്തുവാൻ
ഘോരമാം പാടുകൾ ക്രൂരരാം യൂദരാൽ
കാരണം ഇല്ലാതെ സഹിച്ച സ്നേഹമേ;-
5 ജീവകിരീടവും ജ്യോതിയാം വസ്ത്രവും
നീതിയിൻ ചെങ്കോലും ധരിച്ചു വാഴുവാൻ
മുൾമുടി ധരിച്ചു നിന്ദയും സഹിച്ചു
മന്നാധിമന്നനിൻ മാറാത്ത സ്നേഹമേ;-
6 വീണ്ടെടുപ്പിൻ ഗാനം പാടും ഞാൻ സീയോനിൽ
വിൺദൂതർക്കും പാടാൻ അസാദ്ധ്യമേ അത്
കാൽവറി ഗിരിയിൽ കാൽകരം തുളച്ച
കുഞ്ഞാടാം പ്രിയാ നിൻ സ്നേഹമെൻ ഗാനമേ;-