Malayalam Hymn
Aathmanathhan yeshuvin arike
Aathmanathhan yeshuvin arike lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആത്മനാഥൻ യേശുവിൻ അരികെ
ആശയോടെ അണയുമീ ദാസർ
ആത്മമാരി അയയ്ക്കുക പരനെ
അയയ്ക്കണമേ ഈ ദാസരിൻമേൽ
ഉണർന്നിടുവാൻ സഭ വളർന്നിടുവാൻ
ഏകണം നിൻ ആത്മവരം
അന്ധതമാറി ബന്ധനമഴിയാൻ
അരുളണമേ നിൻ അമിതബലം
അനുഗ്രഹങ്ങൾ ഞങ്ങൾ പ്രാപിച്ചിടാൻ
അയയ്ക്കണമേ നിൻ ആത്മബലം
രോഗങ്ങൾ മാറി പാപങ്ങൾ മറയാൻ
അരുളണമേ കൃപാവരങ്ങൾ
നിൻ വചനം പാരിൽ ഘോഷിച്ചിടാൻ
നിറയ്ക്കുക പരിശുദ്ധാത്മബലം
നീതിയിൻ പാതയിൽ നിരന്തരം ഗമിപ്പാൻ
അരുളുക നൽവരം അനുദിനവും