Malayalam Hymn
Aathmanathhan yeshuvine aaradhikkaam
Aathmanathhan yeshuvine aaradhikkaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആത്മനാഥൻ യേശുവിനെ ആരാധിക്കാം
അവൻ കൃപകളിലെന്നും ആശ്രയിക്കാം
അവൻ ചെയ്ത നന്മകൾ ഓർത്തിടാം
എന്നെന്നും പാടിടാം
1 കുപ്പയിൽ കിടന്ന എന്നെ
തേടിവന്നു നീ കണ്ടെടുത്തു
ഒപ്പം ഇരുത്തിയെന്നെ
വീഞ്ഞു വീട്ടിൽ എന്നേയ്ക്കുമായ് (2)
അപ്പാ നിൻ അൻപോർത്ത്
തൃപ്പാദം കുമ്പിടുന്നു;-
2 ഉയരത്തിൽ നിന്നും കരം നീട്ടി
പെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്ത്
ഉന്നത ഗിരിയതിന്മേലെന്നെ
ഉണ്മയായ് നിർത്തിയവൻ (2)
ഉയിർ തന്ന നാഥനെ
നാം ഉത്സുകരായ് പാടാം;-
3 കൂരിരുളിൻ പാതയിലും
കാലിടറും വേളയിലും
കരുത്തനാം അവനെന്നെ
കരം പിടിച്ചു നടത്തിടുമേ(2)
കർത്തൻ വൻകൃപയോർത്ത്
കാലമെല്ലാം സ്തുതിച്ചീടും ഞാൻ;-