Malayalam Hymn
Aarthu paadi aaradhikkaam - theme song cog
Aarthu paadi aaradhikkaam - theme song cog lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ആർത്തു പാടി ആരാധിക്കാം
നൃത്തത്തോടെ ആരാധിക്കാം
സന്തോഷത്തോടെ സംഗീതത്തോടെ
യേശുവിനെ ആരാധിക്കാം
Ch: ജയാളികൾ നമ്മൾ ജയാളികൾ
ക്രിസ്തുവിൽ ജയാളികൾ
തോൽക്കില്ല ഇനി തോൽക്കില്ല
സാത്താന്റെ തന്ത്രങ്ങളിൽ
2 കഷ്ടതയോ സങ്കടമോ
പട്ടിണിയോ ഉപദ്രവമോ
എന്ത് വന്നാലും കഴികയില്ല
ക്രിസ്തുവിൻ നിന്നും വേർപിരിക്കാൻ;-
3 മരണമോ അധികാരമോ
ആഴത്തിനോ ഉയരത്തിനോ
എന്ത് വന്നാലും കഴികയില്ല
ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ;-